..::ചുമ്മാ കാണുക ... ഇതുവരെ ഉള്ള എല്ലാ ഫോട്ടോകളും ഉണ്ട് ::..

Tuesday, August 24, 2010

Google Audio and Video Chat for Linux

Read More Here

Wednesday, April 28, 2010

Customize Maya 2011

Click here to read more

Sunday, February 21, 2010

Yahoo messenger On Linux

Click Here To Read

Monday, February 15, 2010

ഗീതാര്‍പ്പണം(പഴയ പാട്ടുകള്‍)

പുതിയ പോസ്റ്റ്‌ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ..
അങ്ങനെ ഞാനും ബ്ലോഗ്സ്പോട്ട് ഉപേക്ഷിച്ചു വേര്‍ഡ്പ്രസ്സ് ഉപയോഗിക്കാന്‍ തീരുമാനിച്ചു ...

*ഹോം പേജില്‍ myBlog എന്ന് ഉണ്ട് അവിടെ എന്റെ ബ്ലോഗ്‌ വായിക്കാം

Sunday, February 7, 2010

..:: തളിരുകള്‍ ::..

ഇന്ന് കുറെ നാളുകള്‍ക്ക് ശേഷം നമ്മുടെ അരവിന്ദ്‌ മാഷിന്റെ മൊത്തം ചില്ലറ ഒന്നുടെ വായിച്ചു. അങ്ങനെ തമാശ ഒക്കെ വായിച്ചു ചിരിച്ചു ഇരിക്കുവാരുന്നു . ഒരു കീറാമുട്ടി പ്രശനം ആയി ഇരിക്കുവാരുന്നു ഹോ മൊത്തം ചില്ലറ വായിച്ചു കുറെ ചിരിച്ചു . പക്ഷെ ആ ചിരി അധിക നേരം നിന്നില്ല അപ്പോളേക്കും മനസ്സില്‍ ഇ മൊത്തം ചില്ലറ ആദ്യം കൊണ്ട് തന്ന എന്റെ കൂട്ടുകാരനെ ഓര്‍ത്തു പോയി ..

ഒത്തിരി നാളുകള്‍ക്ക് മുന്നേ ഒരു ദിവസം രാവിലെ തോമ വന്നു എന്നിട്ട് പറഞ്ഞു "കുരിയച്ചോ ഒരു കിടിലം സംഗതി കിട്ടി" ഒരുമാതിരി ബാച്ചികളുടെ സര്‍വ്വ അലമ്പും ഉണ്ടാരുന്നു ഞങ്ങളുടെ കയ്യില്‍ . ഞാന്‍ ഓര്‍ത്തു വല്ല ഇക്കിളി സീഡി അല്ല എങ്കില്‍ ഏതേലും തുണ്ടിന്റെ ലിങ്ക് , ഞാന്‍ പറഞ്ഞു അച്ചായോ രാവിലെ പോയെ വേറെ പണി ഉണ്ട് എന്ന് . അപ്പൊ തോമ പറഞ്ഞു അതല്ലടോ കോപ്പേ "ഒരു ബ്ലോഗ്‌ കിട്ടി" . ഒടുക്കത്തെ തമാശ ആണ് എന്ന് .. അങ്ങനെ ഞാന്‍ ആദ്യം ആയി ബ്ലോഗ്‌ എന്ന മാധ്യമം അറിഞ്ഞു ...

അതിനു ശേഷം ഞാനും ബ്ലോഗ്‌ എഴുതാന്‍ തുടങ്ങി , കാര്യം ആയി ഒന്നും എഴുതിയില്ല എങ്കിലും ചുമ്മാ അങ്ങനെ ഒരു ബ്ലോഗര്‍ ആയി . അന്ന് ഞങ്ങള്‍ ഇരുന്നു മൊത്തം ചില്ലറ മൊത്തം വായിച്ചു , ചിരിച്ചു മരിച്ചു ... അപ്പൊ നമ്മുടെ കൂട്ടുകാര്‍ക്കും അത് വായിക്കണം അവര്‍ക്ക് ഓഫീസില്‍ നെറ്റ് ഇല്ലാരുന്ന കൊണ്ട് തോമ പറഞ്ഞു നമ്മുക്ക് ഇത് pdf ആക്കി എടുക്കാം എന്ന് . അങ്ങനെ ഞങ്ങള്‍ ഒരു കുഞ്ഞു സ്ക്രിപ്റ്റ്‌ ഉണ്ടാക്കി അത് വെച്ച് മൊത്തം ചില്ലറ ഇങ്ങു pdf ആക്കി . ഞങ്ങള്‍ അരവിന്ദ്‌ ചേട്ടന് ഒരു മെയില്‍ അയച്ചു . ഞങ്ങള്‍ ഇത് കൂട്ടുകാര്‍ക്കു കൊടുത്തോട്ടെ എന്ന് ചോദിച്ചു , ആളു സന്തോഷം ആയി കൊടുത്തോ എന്നും പറഞ്ഞു മറുപടിയും തന്നു ...

അങ്ങനെ ആ കാലം ഒകെ ഓര്‍ത്തു ഇരുന്നു .. തോമ ഇന്ന് ഞങ്ങളുടെ ആരുടേം കൂടെ ഇല്ല .. അവന്‍ എല്ലാരേം വിട്ടു അങ്ങ് പോക്കളഞ്ഞു , സ്വന്തം ഇഷ്ട്ടപ്രകാരം അവന്‍ ജീവിതം കളഞ്ഞിട്ടു പോയി . എന്തിനു എന്ന് ഇന്നും ആര്‍ക്കും അറിഞ്ഞുടാ .. അവന്‍ പാവം ആരുന്നു
പറഞ്ഞിട്ട് എന്ത് കാര്യം അവന്റെ ഒരു ബ്ലോഗില്‍ അവന്‍ ഒരു കൂട്ടുകാരന്‍ മരിച്ചതിന്റെ വിഷമം പോസ്റ്റ്‌ ആക്കി ഇട്ടു . അതരുന്നു അവന്റെ അവസാന പോസ്റ്റ്‌ ... ബ്ലോഗിന്റെ പേര് പോലെ അത് തളിര് ആയി തന്നെ നില്‍ക്കുന്നു . അകെ ൨ പോസ്റ്റ്‌ മാത്രം ..

ഇടയ്ക്കു കുരിയച്ചോ എന്ന് വിളിച്ചു വരാന്‍ അവന്‍ ഇല്ല .. പോട്ടെ അവന്‍ പോയ സ്ഥലത്ത് അവനു സന്തോഷം കിട്ടട്ടെ എന്ന് പ്രാര്‍ഥിക്കുന്നു ...

Friday, February 5, 2010

പത്താം നിലയിലെ തീവണ്ടി

ഹരി മാഷിന്റെ ഒരു പോസ്റ്റ്‌ ഉണ്ടാരുന്നു പത്താം നിലയിലെ തീവണ്ടി എന്ന സിനിമയെ പറ്റി ..
അങ്ങനെ അത് ഓണ്‍ലൈന്‍ വന്നു ആര്‍ക്കേലും കാണണം എങ്കില്‍ ഇവിടെ ഉണ്ട് കാണാം .. ഇത് വ്യാജന്മാരെ പ്രോത്സാഹിപ്പിക്കാന്‍ ഒന്നും അല്ല ... നമ്മളെ പോലെ ഒരിക്കലും ഇത് പോയി കാണാന്‍ പറ്റാത്ത ആള്‍ക്കാരെ മാത്രം ഉദ്ദേശിച്ചു ആണ് ... പത്താം നിലയിലെ തീവണ്ടി പോയിട്ട് ഒരു മലയാളം പടം പോലും വരാത്ത രാജ്യത്ത് ആയിപോയത് കൊണ്ട്

ഭാഗം 1



ഭാഗം 2

Tuesday, January 12, 2010

..:: ഇതൊക്കെ കേരളത്തിലെ നടക്കു ::..

ഇതൊരു പരസ്യത്തിന്റെ കഥ ആണ് ... ഒരുപക്ഷെ പലരും ഇതിനു മുന്നേ ഇതിനെ പറ്റി പ്രതികരിചിട്ടുണ്ടാവും . എന്നാലും എനിക്ക് പറയാതിരിക്കാന്‍ പറ്റുന്നില്ല ഇത് കണ്ടിട്ട് ... നമ്മുടെ സ്ത്രീ വിമോചന പ്രസ്തനക്കാര് ഒന്നും ഇത് കണ്ടില്ലേ അതോ ഭീമ പോലെ ഉള്ള വംബന്മാരോട് കൊമ്പ് കോര്‍ത്താല്‍ വിവരം അറിയും എന്ന് കൊണ്ടാണോ ... എവിടേലും ഒരു പെണ്ണിനെ ആരേലും നോക്കിയാ അതിന്റെ പേരില്‍ അലചോണ്ട് നാട് മുഴുവന്‍ പ്രസംഗിച്ചു നടക്കുന്നവര്‍ക്ക് ഇത് ഒകെ ഒന്നും അല്ലെ ... അതോ ഇത് ഒരു ഒരു കാര്യം അല്ല എന്നാണോ അവരുടെ ഭാഗം ... ഇനി വീഡിയോ കണ്ടിട്ട് ബാക്കി ...



സ്ത്രീധനത്തിന്റെ പേരില്‍ എത്രയോ പാവം സ്ത്രീകള്‍ കൊല്ലപെടുന്നു എന്തൊക്കെ പ്രശങ്ങള്‍ ഉണ്ടാവുന്നു ... എല്ലാം ഇ മഞ്ഞ ലോഹത്തിനു വേണ്ടി എന്നത് ആണ് സത്യം ... ഇന്ന് ഓരോ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയുടെം വല്ല്യ പ്രശനം ആണ് ഇത് ... ശരിക്കും പറഞ്ഞാല്‍ കേരളത്തില്‍ ആഭരണത്തിന്റെ എല്ലാ പരസ്യവും നിരോധിക്കേണ്ട കാലം എന്നേ കഴിഞ്ഞു ... പണ്ട് കേള്‍ക്കാത്ത എന്തൊക്കെ ഐഡിയ ആണ് ഇവന്മാര് കൊണ്ട് വരുന്നത് ഏതോ ഒരു ദിവസം സ്വര്‍ണ്ണം വാങ്ങിയ നല്ലതാ പോലും അതിനു വേണ്ടി കത്തു കിടക്കാന്‍ കുറെ മണ്ടന്മാരും കഷ്ട്ടം ...

പരസ്യത്തിലെ പെണ്ണുങ്ങളുടെ എവിടെ ഒകെ സ്വര്‍ണ്ണം ഇടാമോ അവിടെ ഒകെ ഇട്ടു ഒരുമാതിരി കെട്ടുകാള പോലെ ... അത് കണ്ടു സ്വന്തം മക്കളേം അങ്ങനെ ആക്കാന്‍ വേണ്ടി കുറെ പേര് ... മനുഷ്യന്റെ ഓരോ ബലഹീനതയും മനസ്സില്‍ ആക്കി ഇവര് പടച്ചു വിടുന്നത് ഒകെ കണ്ടു അതുപോലെ ഒകെ ചെയ്യാന്‍ ഇറങ്ങുന്നവരെ വേണം ആദ്യം തല്ലാന്‍ .

പിന്നെ ഇ പരസ്യത്തില്‍ കോടതിയെ പോലും പരസ്യം ആയി വ്യഭിച്ചരിചിരിക്കുന്നു ... അതില്‍ ഒരു കോടതിയും കേസ് എടുത്തില്ല ആര്‍ക്കും പരാതിയും ഇല്ല സത്യം പറഞ്ഞാല്‍ ഇവിടെ ഇരട്ടത്താപ്പ് അല്ലെ എല്ലാരും കാണിക്കുന്നത് ... പണം ഉള്ളവന്‍ എന്ത് ചെയിതാലും ഒരുത്തനും മിണ്ടില്ല കാരണം മിണ്ടിയ വിവരം അറിയും ...

കഷ്ട്ടം ... കേരളത്തിന്റെ ഒരു ഗതികേടെ

::..ഇപ്പൊ ഇത്രേം പേരു ഇവിടെ ഉണ്ട്..::

..:: സഹിക്കുന്നവര്‍ ::..

..:: സഹിച്ചവര്‍ ::..

..:: കുറെ നല്ല പാട്ടുകള്‍ ::..

..:: കോപ്പിറൈറ്റ് ::..

അടിച്ചോണ്ട് പോയിട്ട് ലാസ്റ്റ് പാര ആയാല്‍ എന്നെ ഒന്നും പറയരുത്

TOP