..::ചുമ്മാ കാണുക ... ഇതുവരെ ഉള്ള എല്ലാ ഫോട്ടോകളും ഉണ്ട് ::..

Tuesday, January 12, 2010

..:: ഇതൊക്കെ കേരളത്തിലെ നടക്കു ::..

ഇതൊരു പരസ്യത്തിന്റെ കഥ ആണ് ... ഒരുപക്ഷെ പലരും ഇതിനു മുന്നേ ഇതിനെ പറ്റി പ്രതികരിചിട്ടുണ്ടാവും . എന്നാലും എനിക്ക് പറയാതിരിക്കാന്‍ പറ്റുന്നില്ല ഇത് കണ്ടിട്ട് ... നമ്മുടെ സ്ത്രീ വിമോചന പ്രസ്തനക്കാര് ഒന്നും ഇത് കണ്ടില്ലേ അതോ ഭീമ പോലെ ഉള്ള വംബന്മാരോട് കൊമ്പ് കോര്‍ത്താല്‍ വിവരം അറിയും എന്ന് കൊണ്ടാണോ ... എവിടേലും ഒരു പെണ്ണിനെ ആരേലും നോക്കിയാ അതിന്റെ പേരില്‍ അലചോണ്ട് നാട് മുഴുവന്‍ പ്രസംഗിച്ചു നടക്കുന്നവര്‍ക്ക് ഇത് ഒകെ ഒന്നും അല്ലെ ... അതോ ഇത് ഒരു ഒരു കാര്യം അല്ല എന്നാണോ അവരുടെ ഭാഗം ... ഇനി വീഡിയോ കണ്ടിട്ട് ബാക്കി ...സ്ത്രീധനത്തിന്റെ പേരില്‍ എത്രയോ പാവം സ്ത്രീകള്‍ കൊല്ലപെടുന്നു എന്തൊക്കെ പ്രശങ്ങള്‍ ഉണ്ടാവുന്നു ... എല്ലാം ഇ മഞ്ഞ ലോഹത്തിനു വേണ്ടി എന്നത് ആണ് സത്യം ... ഇന്ന് ഓരോ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയുടെം വല്ല്യ പ്രശനം ആണ് ഇത് ... ശരിക്കും പറഞ്ഞാല്‍ കേരളത്തില്‍ ആഭരണത്തിന്റെ എല്ലാ പരസ്യവും നിരോധിക്കേണ്ട കാലം എന്നേ കഴിഞ്ഞു ... പണ്ട് കേള്‍ക്കാത്ത എന്തൊക്കെ ഐഡിയ ആണ് ഇവന്മാര് കൊണ്ട് വരുന്നത് ഏതോ ഒരു ദിവസം സ്വര്‍ണ്ണം വാങ്ങിയ നല്ലതാ പോലും അതിനു വേണ്ടി കത്തു കിടക്കാന്‍ കുറെ മണ്ടന്മാരും കഷ്ട്ടം ...

പരസ്യത്തിലെ പെണ്ണുങ്ങളുടെ എവിടെ ഒകെ സ്വര്‍ണ്ണം ഇടാമോ അവിടെ ഒകെ ഇട്ടു ഒരുമാതിരി കെട്ടുകാള പോലെ ... അത് കണ്ടു സ്വന്തം മക്കളേം അങ്ങനെ ആക്കാന്‍ വേണ്ടി കുറെ പേര് ... മനുഷ്യന്റെ ഓരോ ബലഹീനതയും മനസ്സില്‍ ആക്കി ഇവര് പടച്ചു വിടുന്നത് ഒകെ കണ്ടു അതുപോലെ ഒകെ ചെയ്യാന്‍ ഇറങ്ങുന്നവരെ വേണം ആദ്യം തല്ലാന്‍ .

പിന്നെ ഇ പരസ്യത്തില്‍ കോടതിയെ പോലും പരസ്യം ആയി വ്യഭിച്ചരിചിരിക്കുന്നു ... അതില്‍ ഒരു കോടതിയും കേസ് എടുത്തില്ല ആര്‍ക്കും പരാതിയും ഇല്ല സത്യം പറഞ്ഞാല്‍ ഇവിടെ ഇരട്ടത്താപ്പ് അല്ലെ എല്ലാരും കാണിക്കുന്നത് ... പണം ഉള്ളവന്‍ എന്ത് ചെയിതാലും ഒരുത്തനും മിണ്ടില്ല കാരണം മിണ്ടിയ വിവരം അറിയും ...

കഷ്ട്ടം ... കേരളത്തിന്റെ ഒരു ഗതികേടെ

1 comments:

അരുണ്‍ കായംകുളം said...

കലികാലം കലികാലം

::..ഇപ്പൊ ഇത്രേം പേരു ഇവിടെ ഉണ്ട്..::

..:: സഹിക്കുന്നവര്‍ ::..

..:: സഹിച്ചവര്‍ ::..

..:: കുറെ നല്ല പാട്ടുകള്‍ ::..

..:: കോപ്പിറൈറ്റ് ::..

അടിച്ചോണ്ട് പോയിട്ട് ലാസ്റ്റ് പാര ആയാല്‍ എന്നെ ഒന്നും പറയരുത്

TOP