..::ചുമ്മാ കാണുക ... ഇതുവരെ ഉള്ള എല്ലാ ഫോട്ടോകളും ഉണ്ട് ::..

Tuesday, June 30, 2009

റിയാലിറ്റി ഷോ (യേശുദാസിന്റെ വിമര്‍ശനം )

ഇത് യേശുദാസ്‌ പറഞ്ഞതാണോ എന്ന് എനിയ്ക്കറിയില്ല ... പക്ഷെ കേട്ടതില്‍ നിന്നും ഇത് യേശുദാസ്‌ തന്നെ ആണ് എന്ന് തോന്നുന്നു .... എന്തായാലും കുറെ സത്യം ആണ് വിളിച്ചു പറയുന്നത് നിങ്ങള്‍ കേട്ടിട്ട് പറയു അഭിപ്രായങ്ങള്‍

Get this widget | Track details | eSnips Social DNA

Tuesday, June 16, 2009

..:: 50 മത്തെ പോസ്റ്റ്‌ ::..

ഇത് എന്റെ 50 മത്തെ പോസ്റ്റ്‌ ആണ് ...
അത് എന്നെ കുറിച്ച് നമ്മുടെ ഒരു കുട്ടുകാരന്‍ ആയ കായംകുളം സൂപ്പര്‍ ഫാസ്റ്റിന്റെ ഉടമസ്ഥന്‍ ആയ
അരുണ്‍ മാഷ് എഴുതിയ ഒരു കവിത ആണ് ഇടുന്നത് ... നാളികേരത്തിന്റെ നാട്ടിലെനിക്ക് എന്നാ പാട്ട് അങ്ങേരു കേട്ടപ്പോ ഇങ്ങനെ ആണ് തോന്നിയെ ... ആളു അത് എനിക്ക് തന്നു ഞാന്‍ അത് ബ്ലോഗിലും ഇടുന്നു .. 50 മത്തെ പോസ്റ്റ്‌ അങ്ങനെ ശരിക്കും പറഞ്ഞ അരുണ്‍ മാഷിന്റെ ആണ് .. ഇതുവരെ ഇവിടെ വന്നിട്ടുള്ള എല്ലാവരോടും നന്ദി ഇ അവസരത്തില്‍ അറിയിക്കുന്നു ... കഥയും കവിതയും ഒന്നും അറിയാത്ത കൊണ്ടാണ് അറിയാവുന്ന ചില കാര്യം ഒകെ പോസ്റ്റ്‌ ആക്കി ഇട്ടിരിക്കുന്നത് .. തുടര്‍ന്നും വരണം

അപ്പൊ എല്ലാം പറഞ്ഞ പോലെ ... ഇനി പാട്ട് വായിച്ചോ ഹിഹിഹി

കായംകുളം സൂപ്പര്‍ഫാസ്റ്റ്

ബീവറേജസിന്‍റെ നാട്ടിലെനിക്കൊരു
കള്ളു വിളമ്പുന്ന ഷാപ്പുണ്ട്
ബീവറേജസിന്‍റെ നാട്ടിലെനിക്കൊരു
കള്ളു വിളമ്പുന്ന ഷാപ്പുണ്ട് ഒരു
കള്ളു വിളമ്പുന്ന ഷാപ്പുണ്ട്
അതില്‍ നാലുകാലില്‍ നില്‍ക്കും മദ്യപനായൊരു
അച്ചായന്‍ എന്നൊരു ഫ്രണ്ടുണ്ട് (ബീവറേജസിന്‍റെ)

വമ്പ് പറഞ്ഞെഞ്ഞെ കാത്തിരിക്കും ചിന്ന
കമ്പ് പോലുള്ളോരു ഫ്രണ്ടുണ്ട്
ചുണ്ടത്ത് പുകയുള്ള മണ്ടയ്ക്ക് മുടിയുള്ള
കണ്ഠത്തില്‍ ടൈയ്യുള്ള ഫ്രണ്ടുണ്ട് (ബീവറേജസിന്‍റെ)

വല്യ കുടിക്കാര്‌ വന്നപ്പോള്‍ ആളൊരു
വെള്ളി നിറമുള്ള കുപ്പിയില്‌
കള്ളു കേറ്റാന്‍ ഷാപ്പിനക്കരെ വച്ചെന്നോടുള്ളു
തുറന്നതിന്‍ ശേഷമേ (ബീവറേജസിന്‍റെ)
നാറുന്ന കള്ളുമായ് നിന്നെ കാണാനിട്ട്
ദൂരത്ത് വാഴുന്ന ഞാനാണിന്നും (നാറുന്ന കള്ളുമായ്)
ഓരോരോ ഷാപ്പുകള്‍ കണ്ടൊഴിയുമ്പോളും
ഓര്‍മ്മതന്‍ മുറ്റത്ത് നീയാണെന്നും (ബീവറേജസിന്‍റെ)

::..ഇപ്പൊ ഇത്രേം പേരു ഇവിടെ ഉണ്ട്..::

..:: സഹിക്കുന്നവര്‍ ::..

..:: സഹിച്ചവര്‍ ::..

..:: കുറെ നല്ല പാട്ടുകള്‍ ::..

..:: കോപ്പിറൈറ്റ് ::..

അടിച്ചോണ്ട് പോയിട്ട് ലാസ്റ്റ് പാര ആയാല്‍ എന്നെ ഒന്നും പറയരുത്

TOP