ഇത് ഞാന്‍ എഴുതുന്നത് പ്രതികരിക്കാന്‍ പറ്റാത്ത ഒരു മനുഷ്യന്റെ വിലാപം ആയി കണ്ടാല്‍ മതി .. സാമൂഹ്യ പ്രതിബദ്ധതയോടെ ബ്ലോഗ് ചെയ്യുന്ന ഹരി മാഷിനെ പോലെയോ ബെര്‍ളിയെ പോലെയോ ഒന്നും എനിക്ക് പറ്റില്ല .. ഒരു പക്ഷെ ഇതാരിക്കും ഞാന്‍ എഴുതിയ ഒരു വല്ല്യ പോസ്റ്റ് പോലും .. വിഷമം കൊണ്ട് എഴുതി പോയതാണ് .. ഒരുപാടു അക്ഷര തെറ്റ് കാണും സദയം ക്ഷമിക്കുക ..
നമ്മള്‍ എന്താണ് ഇങ്ങനെ ആയി പോയത് നമ്മളുടെ പ്രതികരണ ശേഷി നശിച്ചു പോയോ നമ്മുടെ സമൂഹം തന്നെ ആണോ ഇത് എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല കേരളത്തില്‍ പണവും രാഷ്ട്രീയക്കാരനും ഉണ്ട് എങ്കില്‍ ആര്‍ക്കും എന്തും ചെയ്യാം എന്ന് ഒരിക്കല്‍ കൂടെ തെളിയിച്ചു ... ഒരു നേരത്തെ ആഹാരത്തിനു വേണ്ടി സ്വന്തം ശരീരം വില്‍ക്കാന്‍ ഇറങ്ങുന്നവുടെ മടികുത്തിനു പിടിക്കാനും പാവപെട്ടവന്‍ റോഡില്‍ ഭിക്ഷ എടുക്കുന്നു എങ്കില്‍ അവനെ തല്ലി ഓടിക്കാനും ചാടുന്ന പോലീസ് നിങ്ങള്ക്ക് അഭിമാനം എന്നാ ഒരു സാധനം ഇല്ലേ ?? നിങ്ങള്‍ക്കും ഇല്ലേ ഒരു കുടുംബം ... സ്വന്തം അഭിമാനം വിട്ടു കളഞ്ഞു എന്തിനാ നിങ്ങള്‍ ഇ പണി ചെയ്യുന്നത്
കണ്ട രാഷ്ട്രീയക്കാരന് മൊത്തം ദാസ പണി ചെയ്യുന്ന നിങ്ങള്‍ എന്താണ് സമൂഹത്തിനു കൊടുക്കുന്നത് ... പവപെട്ടവന്റെ മണ്ടക്ക് കുതിര കേറുന്ന അതെ കാര്യം നിങ്ങള്‍ എന്താ ഇ പനക്കരോടും രാഷ്ട്രെയക്കരോടും ചെയ്യാത്തത് ?? . ഇപ്പൊ തന്നെ കേരളത്തില്‍ മെയിന്‍ ആയിട്ടു 4 കേസ് ആണ് ഉള്ളത് . അഭയ കേസ് സത്യം പറഞ്ഞ കര്‍ത്താവു പോലും പൊറുക്കാത്ത തെറ്റ അവരോടു സഭയും എല്ലാരും ചെയ്യുന്നത് ... അവര്‍ക്ക് ഒരു ജന്മം കൂടെ കൊടുത്ത അവര് മുട്ട് കുത്തി നിന്ന് പറയും എനിക്ക് പരാതി ഇല്ല എന്ന് ... 17 വര്ഷം ആര്‍ക്കു വേണ്ടി ആരെ ആണ് ഇവര് എല്ലാം കൂടെ രക്ഷിക്കാന്‍ നോക്കുന്നത് ??
അഥവാ രക്ഷിച്ചാല്‍ തന്നെ ദൈവത്തിന്റെ മുന്നില്‍ അവര് ഉത്തരം പറയണ്ടി വരും .. ഒരു കാലത്തും ആര്‍ക്കും അവരോടു ക്ഷമിക്കാന്‍ പറ്റില്ല .. അത് മൂടി വെക്കാന്‍ ഇവിടെ എല്ലാരും ഒരുമിച്ചു ആണ് .. LDF ആയാലും UDF ആയാലും BJP ആയാലും ഒരക്ഷരം മിണ്ടാതില്ല അതിനെ പറ്റി അത് എന്താ ?? .. അല്ലാതെ എന്തേലും ഉണ്ടേ കടിച്ചു പറിക്കാന്‍ എന്താ ആക്രാന്തം .. ഇപ്പൊ മുത്തൂറ്റ് പോളിന്റെ മരണം .. അതിലും അതെ അവസ്ഥ ഒറ്റ ഒരുത്തന്‍ കമ എന്ന് മിണ്ടുന്നില്ല അണ്ണാക്കില്‍ നാക്ക് ഉണ്ടോ എന്ന് പിടിച്ചു നോക്കണം അത് എന്താ ??
ഇവര് എല്ലാവരും എന്നും ഒരുമിച്ചാ നമ്മള്‍ ജനം എന്ന് കഴുത ... നാദിര്‍ഷ പാരടി പാടിയ പോലെ നമ്മള്‍ എന്നും കഴുതകള്‍ അവന്‍ ആണ് ജീവിക്കുന്നത് .. നമ്മുടെ ഒരു മന്ത്രി പറഞ്ഞത് കേട്ടപ്പോള്‍ ഒരിക്കല്‍ ഇവര്‍ക്ക് വേണ്ടി കൈ ഉയര്‍ത്തി സിന്ദാബാദ് വിളിച്ചതില്‍ നാണക്കേട് തോന്നുന്നു .. ഇതൊരു ജനാധിപത്യ രാജ്യം ആണ് ഇവിടെ മാധ്യമം അല്ല ആര്‍ക്കും എന്തും അറിയാന്‍ ഉള്ള അവകാശം ഉണ്ട് .. അതിനെ ചോദ്യം ചെയ്യുന്നവന്‍ ആണ് യഥാര്‍ത്ഥ ബൂര്‍ഷ്വാ ... ഇ സര്‍ക്കാരു കേറിയപ്പോള്‍ ഒരു പാട് പ്രതിക്ഷകള്‍ ആരുന്നു ഇത് ഇപ്പൊ നാട്ടില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കള്ളന്മാരും കൊലയാളികളും ഉണ്ട് മന്ത്രിസഭയിലും മന്ത്രിമാരുടെ വീട്ടിലും അവരുടെ കൂടെയും ..
ഇന്നലെ അടുത്ത ഒരെണ്ണം കൂടെ സ്വാമിയുടെ മരണം ... അതും ഇതുപോലെ . ഇന്നലെ ഇന്ത്യവിഷന്‍ കണ്ടപ്പോ അതില്‍ വേറെ ഒരു സ്വാമി പറയുന്നത് കേട്ടു പുള്ളി ആത്മഹത്യ ചെയിതതവും എന്ന് അങ്ങേരുടെ സംസാരം കേട്ട്ട അപ്പൊ മനസ്സില്‍ ആവും അങ്ങേര്‍ക്കു എന്തൊക്കയോ സത്യം അറിയാം എന്ന് .. നികേഷ് ശരിക്കും അങ്ങേരെ കുടഞ്ഞു ...
നമ്മുടെ ശാപം സത്യം പറയാന്‍ ചങ്കുറപ്പ് ഉള്ള ഒരു പത്രമോ ഒരു ചാനലോ ഇല്ല എന്ന് ഉള്ളതാ ...
സാധാരണക്കാരന് ജീവിക്കാന്‍ പറ്റാത്ത അത്ര വിചിത്രം ആക്കി നമ്മുടെ നല്ല നാടിനെ എല്ലാരും കൂടെ ഇന്ന് കേരള കൌമുദി വായിച്ചപ്പോ സത്യം പറഞ്ഞ ചിരി ആണ് വന്നത് ഒരുത്തനെ ഗുണ്ട ആക്കാന്‍ എല്ലാരും കൂടെ പെടുന്ന പാട് നാട്ടുകാരും വീട്ടുകാരും ഒരിക്കല്‍ പോലും കാരി സതീഷ് എന്നാ മനുഷ്യനെ മൊട്ട അടിച്ചു കണ്ടിട്ടില്ല ഒരു സുപ്രഭാത്തില്‍ അത് സംഭവിച്ചു .. ഇതൊക്കെ ആരോക്കയോ ചേര്‍ന്ന് എഴുതുന്ന ഒരു തിരകഥ പോലെ തോന്നുന്നു ...
ഒരിക്കല്‍ എന്നെങ്കിലും ആരേലും ഒന്ന് പ്രതികരിച്ചിരുന്നു എങ്കില്‍ എന്ന് വല്ലാതെ ആശിച്ചു പോകുന്നു ... കേരളം ഇങ്ങനെ ആയതില്‍ വിഷമം തോന്നുന്നു .. എല്ലാരും കൂടെ ഭരിച്ചു മുടിച്ചു തേച്ചു കഴുകി തരും .. കള്ളന്മാരും കൊള്ളക്കാരും കാര്യം വരുമ്പോ എല്ലാവന്മാരും മച്ചാ മച്ചാ കമ്പനി ... എന്നിട്ട് നാട്ടുകാരെ പച്ചക്ക് തോലിച്ചു കാണിക്കും ... കഷ്ട്ടം
എന്റെ ബാല്യകാലസ്മരണകള്‍
-
അ അമ്മ ആന, തറ പറ പത
ക്ലാ ക്ലാ ക്ലീ, ക്ലീ ക്ലീ ക്ലൂ, സുരേഷ് തിരിഞ്ഞു നോക്കി, അതാ മുറ്റത്തൊരു മൈന,
മേരിക്കുണ്ടൊരു കുഞ്ഞാട്, മേനി കൊഴുത്തൊരു കുഞ്ഞാട്, പാല്നു...
9 years ago