..::ചുമ്മാ കാണുക ... ഇതുവരെ ഉള്ള എല്ലാ ഫോട്ടോകളും ഉണ്ട് ::..

Tuesday, October 7, 2008

..:: കണിക സൂക്തങ്ങള്‍ (ഇന്നത്തെ ജീവിതത്തില്‍ ശരിക്കും ഇങ്ങനെ മാത്രമെ ജീവിക്കാന്‍ പറ്റു) ::..

മഹാരാജാവേ വേണ്ടത് എന്ത് എന്ന് ഞാന്‍ തുറന്നു പറയാം . അതുകൊണ്ട് എന്റെ പേരില്‍ പിന്നീട് ദേഷ്യം തോന്നരുത്‌

ഭരണകര്‍ത്താക്കള്‍ എപ്പോഴും ആരെയും ദണ്ഡിക്കാന്‍ സന്നദ്ധരായിരിക്കണം ശത്രുക്കളെ തക്കം നോക്കി പ്രഹരിക്കണം , സ്വന്തം രഹസ്യങ്ങളെ അന്ന്യന്‍ കണ്ടു പിടിക്കരുത് . തന്റെ ശക്തിയും വിഭവവും അന്ന്യര്‍ അറിയാതെ സൂക്ഷിക്കണം . ശരിക്കും വലിച്ചുരി കളയാത്ത മുള്ള് ശരീരം അനങ്ങുമ്പോള്‍ ചോര വരുത്തുമെന്ന് അറിയാമല്ലോ , അതുകൊണ്ട് ദ്രോഹിക്കുന്ന ശത്രുക്കളെ നിശ്ശേഷം സംഹരിക്കുകയാണ് വേണ്ടത് . ശത്രുവിന്റെ ആപല്‍കാലത്തേ മനസ്സില്‍ ആക്കി സമയം കളയാതെ അഞ്ഞടിക്കണം

സ്വന്തം കഴിവ് കാണിക്കാന്‍ സന്ദര്‍ഭം കിട്ടാതെ വരുമ്പോള്‍ ശത്രുവിനെ ആശ്രയിച്ചു കൂടണം ശത്രു ധിക്കരിച്ചു പറഞ്ഞാല്‍ അതൊന്നും കേട്ടതായി ഭവിക്കരുത് . ദുരു‌ദേശം ആയി അടുത്തുകുടുന്ന ശത്രുവിനെ സമധാന വചനങ്ങള്‍ കൊണ്ടു പാട്ടിലാക്കി കൊല്ലണം ചത്തു കഴിഞ്ഞാല്‍ പിന്നെ പേടിക്കണ്ടല്ലോ , ജന്മ ശത്രു ബന്ധു ആയാലും അവനെ വിശ്വസിക്കരുത് എല്ലായിടത്തും വേണ്ടതുപോലെ ചാരന്മാരെ നിയോഗിച്ചു വിവരങ്ങള്‍ ശേഘരിക്കണം , ശത്രുവിനെ ചതുരുപയങ്ങള്‍ പ്രയോഗിച്ചും വകവരുത്താന്‍ ഒരിക്കലും മടിക്കരുത് ..

അപ്പോള്‍ ധ്രിതരഷ്ട്രാര്‍ ചോദിച്ചു എന്തൊക്കെ ആണ് ചതുരുപയങ്ങള്‍ ? അത് എങ്ങനെ ആണ് പ്രയോഗിക്കണ്ടത് ?

കണികന്‍ തുടര്‍ന്നു മഹാരാജാവേ സാമം , ദാനം , ഭേദം , ദണ്ഡം എന്നിവ ആണ് ചതുരുപയങ്ങള്‍ ..

ഭീരുവിനെ ഭയപെടുത്തി ഓടിക്കണം , ശുരന്മാരെ വന്ദിച്ചു പാട്ടിലക്കാണം , ലുബ്ധനെ ദാനം കൊണ്ടു പിടിക്കണം , സമനേയും തണവനെയും കൈയുക്കു കൊണ്ടു നേരിടണം

മഹാരാജാവേ ശത്രു വിനാശത്തിനും ജീവിത വിജയത്തിനും അവിശ്യമായ മറ്റു ചില കാര്യങ്ങള്‍ കൂടെ ഞാന്‍ പറയാം ..

ദേഷ്യം വന്നാലും അത് പ്രകടിപ്പിക്കാതെ പുഞ്ചിരിയോടെ കാര്യം പറയണം , കോപിക്കുന്ന അവസരത്തിലും അനൃരെ നിന്ദിച്ചു പറയരുത് , വിശ്വസ്തന്മാര്‍ അല്ലാത്തവരെ ഒരിക്കലും വിശ്വസിക്കരുത് , വാക്ക് കൊണ്ടു ഭംഗിയായി പറയുകയും ചിരിച്ചു വിനീതനയിരിക്കുകയും ചെയ്യുമ്പോള്‍ തന്നെ മനസുകൊണ്ട് വാള് പോലെ മൂര്‍ച്ച ഉള്ളവനാരിക്കണം

ഐശര്യം ആഗ്രഹിക്കുന്നവന്‍ എപ്പോളും ഉത്സാഹിച്ചു പ്രവര്‍ത്തിക്കണം , അവന്റെ പ്രയത്നം ശത്രു ആയാലും മിത്രം ആയാലും ആരും മനസ്സില്‍ ആക്കുവാന്‍ ഇട വരരുതു . അപൂര്‍ണമായ നിലയില്‍ ഒന്നും ആരെയും കാണിക്കരുത് . ആപത്തു ഉണ്ടാകുന്നതിനു മുന്‍പ് അതില്‍ ഭയത്തോടെ പ്രവര്‍ത്തിക്കണം , ആപത്തു ഉണ്ടായാല്‍ പിന്നെ നിര്‍ഭയനായി അതിനോട് എട്ടുമുട്ടണം

7 comments:

അരുണ്‍ കരിമുട്ടം said...

ഒറ്റ ഇരുപ്പിനു വായിച്ചു.വിജ്ഞാനപ്രദം.

..:: അച്ചായന്‍ ::.. said...

mashe valare nandhi ake oru comment anu athelum kittyalloo :D

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അവസാനത്തെ പാരഗ്രാഫ് ഒഴികെ ബാക്കിയുള്ളതൊക്കെ വായിച്ചപ്പോ തോന്നിയത് “ അല്പം വെളവത്തരം ഇല്ലേല്‍ ജീവിക്കാന്‍ പറ്റില്ല “ എന്നാണ്.

പിന്നെയ്, അക്ഷരത്തെറ്റ് ഇത്ര എണ്ണം വരുത്തിക്കോളാം എന്ന് വല്ല നേര്‍ച്ചയും ഉണ്ടോ അച്ചായോ

..:: അച്ചായന്‍ ::.. said...

എന്റെ പൊന്നു പ്രിയ ചേച്ചി . ഇതു എഴുതിയ പാടു എനിക്കറിയാം നമ്മള്‍ ഒരു പാവം ആണേ :D.. പക്ഷെ ഇന്നു ഞാന്‍ ഇതു മൊത്തം
തിരുത്താം കേട്ടോ 2 കമന്റ് കിട്ടില്ലേ ഭാഗ്യം :D

..:: അച്ചായന്‍ ::.. said...

പ്രിയ ചേച്ചി പറഞ്ഞപോലെ തെറ്റുകള്‍ പരമാവധി തിരുത്തിയിട്ടുണ്ട് :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചേച്ചീന്നോ???????


അച്ചായന്റെ പ്രൊഫൈലില്‍ 27എന്നു കാണുന്നു.. അപ്പോ ഞാന്‍ ചേച്ചി അല്ല ട്ടാ

..:: അച്ചായന്‍ ::.. said...

എന്നാ പോട്ടെ എന്നെ ചേട്ടാ എന്ന് വിളിച്ചോ :D

::..ഇപ്പൊ ഇത്രേം പേരു ഇവിടെ ഉണ്ട്..::

..:: സഹിക്കുന്നവര്‍ ::..

..:: സഹിച്ചവര്‍ ::..

..:: കുറെ നല്ല പാട്ടുകള്‍ ::..

..:: കോപ്പിറൈറ്റ് ::..

അടിച്ചോണ്ട് പോയിട്ട് ലാസ്റ്റ് പാര ആയാല്‍ എന്നെ ഒന്നും പറയരുത്

TOP