..::ചുമ്മാ കാണുക ... ഇതുവരെ ഉള്ള എല്ലാ ഫോട്ടോകളും ഉണ്ട് ::..

Sunday, January 25, 2009

" നിങ്ങള്‍ ഒകെ മലയാളികള്‍ ആണ് എന്ന് പറയാന്‍ എനിക്ക് ലജ്ജ ഉണ്ട് "

ഇന്നു എനിക്ക് ശരിക്കും നമ്മുടെ പുതു തലമുറയോട് വെറുപ്പ്‌ തോന്നി
കുറച്ചു പേരെ അടിസ്ഥാനം ആക്കി സംസാരിക്കാന്‍ പാടില്ല എന്നാലും
എനിക്ക് പറയാതിരിക്കാന്‍ വയ്യ ..

അമൃത TV കണ്ടു ഇരുന്നപ്പോള്‍ ... ദാ വരുന്നു അടിപൊളി ഒരു പരുപാടി
Junior Genius അവതാരികയുടെ ചടുലതയും കുട്ടികളുടെ ഉത്തരങ്ങളും ഒകെ
തകര്‍ത്തു മുന്നേറി .. കുട്ടികള്‍ വാശിക്ക് മത്സരിച്ചു തെറ്റുകള്‍ വന്നു .. കാരണം ചോദ്യങ്ങള്‍ നല്ല കടുപ്പം ഉള്ളവ തന്നെ ...

അങ്ങനെ ഇരിക്കുമ്പോള്‍ അടുത്ത ഒരു ചോദ്യം വന്നു നമ്മുടെ ഒരു മഹാനായ കവി ഒരു കവിത ചൊല്ലുന്നു ... പണ്ടു ഒരുപാടു പേര്‍ക്ക് ആവേശം അയ കടമ്മിനിട്ട കവിത ചൊല്ലുന്നു കുറച്ചധികം നേരം ഉണ്ടാരുന്നു ആ കവിത .. അതിന് ശേഷം അവതാരികയുടെ ചോദ്യം .. നിങ്ങള്‍ കണ്ട ഇ വ്യക്തി ആരാണ് ..

അയ്യപ്പന്‍ , അയ്യപ്പ പണിക്കര്‍ , സക്കറിയ മുതല്‍ അങ്ങോട്ട് ഉത്തരങ്ങള്‍ .. അതും തല ചൊറിയുന്നു ആലോചിച്ചു വട്ടവുന്നു എന്നിട്ടാണ് ഉത്തരങ്ങള്‍ വന്നത് തന്നെ എനിക്ക് ശരിക്കും കഷ്ട്ടം തോന്നി ... മലയാളത്തെ മാറ്റി ഇംഗ്ലീഷ് കുത്തി നിറക്കാന്‍ ഓടി നടക്കുന്നവരെ നിങ്ങള്‍ ഇടയ്ക്ക് ഓര്‍ക്കണം ... സ്വന്തം നാട് മറന്നാണ് നിങ്ങള്‍ ഇതു ചെയ്യുന്നത് എന്ന് ...

ഒരു പഴമൊഴി ഉണ്ട് തല മറന്നു എണ്ണ തേക്കരുത് എന്ന് ... ഇപ്പൊ ഇ കുട്ടികളുടെ അപ്പനും അമ്മയും അവരെ വളര്‍ത്തുന്ന സമൂഹവും നിങ്ങള്‍ ഓര്‍ക്കണം നിങ്ങള്‍ ചെയ്യുന്നതും ഇതു തന്നെ ആണ് ...

നമ്മള്‍ ഇന്നു കഥയും കവിതയും ഒകെ മരിക്കുന്ന യുഗത്തില്‍ ആണോ ജീവിക്കുന്നത് ശരിക്കും ആലോചിക്കേണ്ടി ഇരിക്കുന്നു .. ഇ ഷോ അതില്‍ പിള്ളേര് ചൊവ്വയില്‍ ഇന്ത്യ സ്വന്തം രാജ്യം ഉണ്ടാക്കുന്നത് വരെ കാണിച്ചു തന്നു .. എന്തൊരു ആവേശം ... മക്കളെ നിങ്ങള്‍ക്കൊന്നും പ്രാപിക്കാന്‍ പറ്റാത്ത ഉയരങ്ങളില്‍ ജീവിച്ച മണ്മറഞ്ഞു പോയ / ജീവിച്ചിരിക്കുന്ന ഇതിഹാസങ്ങളെ കൂടെ പരിചയപെടണം .. എന്നിട്ട് നിങ്ങള്‍ ചൊവ്വയില്‍ ചേക്കേറാന്‍ പോകു ...

അതിന് ശേഷം ഒരുപാടു ചോദ്യങ്ങള്‍ എല്ലാത്തിനും ഉത്തരങ്ങള്‍ ... സ്വന്തം നടും സ്വന്തം വീടും അറിയില്ല .. കണ്ടവന്റെ കാര്യം പഠിച്ചു വെച്ചിട്ടുണ്ട് കൊള്ളാം

പക്ഷെ അവതാരിക അവരോട് പറഞ്ഞ ഒരു കാര്യം എനിക്ക് ഇഷ്ട്ടപെട്ടു " നിങ്ങള്‍ ഒകെ മലയാളികള്‍ ആണ് എന്ന് പറയാന്‍ എനിക്ക് ലജ്ജ ഉണ്ട് " എന്ന് അവര് പറഞ്ഞതു തന്നെ ഞാനും പറയുന്നു .. നിങ്ങള്‍ കഴിവുണ്ടേ ആരോടും പറയരുത് നിങ്ങള്‍ മലയാളികള്‍ ആണ് എന്ന് വല്ല സയിപ്പിന്റെം മക്കള്‍ ആണ് എന്ന് പറയണം അഭിമാനം കൂടും കേട്ടോ

5 comments:

കാപ്പിലാന്‍ said...

kollaam achaaya :)

അരുണ്‍ കരിമുട്ടം said...

അതേ അച്ചായാ,ഇന്നത്തെ തലമുറ(ഞാനടക്കം) ലജ്ജിക്കേണ്ടിയിരിക്കുനു.

Anonymous said...

സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കുനതെല്ലാം നല്ലതിന്
ഇനി സംഭവിക്കുന്നതും നല്ലതിന്”
നഷ്ടപ്പെട്ടതോ൪ത്ത് എന്തിനു ദുഃഖിക്കുന്നു. ?
നഷ്ടപ്പെട്ടത് എന്തെങ്കിലും നിങ്ങള് കൊണ്ടു വന്നതാടണോ. ?
നശിച്ചത് എന്തെങ്കിലും നിങ്ങള് സൃഷ്ടിച്ചതാണോ.?
നിങ്ങള് നേടിയതെല്ലാം നിങ്ങള്ക്ക് ഇവിടെ നിന്നു ലഭിച്ചതാണ്.
നിങ്ങള്ക്കുളതെല്ലാം ഇവിടെ നിന്നു നേടിയതാണ്.
ഇന്നു നിങ്ങള്ക്കുളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു.
നാളെ അത് മറ്റാരുടേതോ ആക്കും. “മറ്റം പ്രകൃതി നിയമമാണ്

കുര്യച്ചായന്‍ ആളു കൊള്ളമല്ലോ....

പിന്നെ പുതിയ തലമുറ.. അവരെ മാത്രം കുറ്റം പറയാന്‍ ഒരിക്കലും കഴിയില്ല... നമ്മുടെ സമൂഹം ഇങ്ങനെ തലതിരുഞ്ഞു പോയതിനു കാരണം പഴയ തലമുറ തന്നെയാണ്‌...brain washing!!! ഇല്ലേ??????? കുട്ടികളേ ഇടുങ്ങിയ ചിന്താഗതിക്കരായി വളര്‍ത്തുന്നതു നമ്മള്‍ തന്നെ അല്ലേ????

ഞാന്‍ വഴക്കുണ്ടാക്കന്‍ വന്നതല്ല...എന്നെയും ഒത്തിരി ചിന്തിപ്പിക്കറുണ്ട്‌ ഈ സമൂഹം...

impressive!!!

Tin2

Anonymous said...

njan thankalude blog/ profile inte aaake mothathil ulla abhiprayamaanu paranjathu....

..:: അച്ചായന്‍ ::.. said...

എല്ലാരുടേം അഭിപ്രായങ്ങള്‍ക്കു നന്ദി

ടിന്റു മാഷേ എന്റെ പ്രൊഫൈല്‍ മൊത്തം കേറി അല്ലെ ഇരിക്കട്ടെ എന്നാ ആയാലും തരികിട ആണ് എന്ന് മനസ്സില്‍ ആയി :D ചുമ്മാ കേട്ടോ ഇടയ്ക്ക് വരണം ഇതു വഴി

::..ഇപ്പൊ ഇത്രേം പേരു ഇവിടെ ഉണ്ട്..::

..:: സഹിക്കുന്നവര്‍ ::..

..:: സഹിച്ചവര്‍ ::..

..:: കുറെ നല്ല പാട്ടുകള്‍ ::..

..:: കോപ്പിറൈറ്റ് ::..

അടിച്ചോണ്ട് പോയിട്ട് ലാസ്റ്റ് പാര ആയാല്‍ എന്നെ ഒന്നും പറയരുത്

TOP